ADVERTISEMENT

ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭത്തിനു പിന്തുണ നൽകാനെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. കർഷക പ്രക്ഷോഭം നടക്കുന്ന സ്ഥലത്ത് കേജ്‌രിവാൾ എത്തിയതിന് പിന്നാലെയാണ് അമരീന്ദറിന്റെ പരാമർശം. കേജ്‌രിവാള്‍ സേവാദാർ എന്ന് സ്വയം വിശേഷിപ്പിച്ചതിനെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു.

കേജ്‌രിവാൾ താഴ്ന്ന നിലയിലുള്ള രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് അമരീന്ദർ ആരോപിച്ചു. ഗോതമ്പിന്റെയും നെല്ലിന്റെയും വ്യത്യാസമറിയാത്ത ആളാണ്. പിന്നെങ്ങനെയാണ് അദ്ദേഹം കർഷക സമരത്തിന് പിന്തുണ നൽകുക? കള്ളം പറയുന്ന ശീലമുള്ള ഡൽഹി മുഖ്യമന്ത്രിയെ വിശ്വസിക്കാനാകില്ല. കർഷകർക്ക് വേണ്ടി നടത്തിയ ഒരു കാര്യമെങ്കിലും കേജ്‌രിവാളിന് പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കാർഷിക ബില്ലിന് ഭേദഗതി വരുത്താൻ ശ്രമിക്കാതിരുന്ന നിലപാടിനെ അമരീന്ദർ ചോദ്യം ചെയ്തു. സെപ്റ്റംബർ മുതൽ നടന്ന ഒരു സമരങ്ങളിലും കേജ്‍രിവാൾ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച അമരീന്ദറിനെതിരെ ആരോപണവുമായി കേജ്‌രിവാളും രംഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയെപ്പോലെ സ്റ്റേഡിയങ്ങൾ തടവറകളാക്കി ഉപയോഗിക്കാത്തതു കൊണ്ടാണ് അമരീന്ദറിനു തന്നോട് വിരോധമെന്നായിരുന്നു കേജ്‌രിവാള്‍ പറഞ്ഞത്. 

Content Highlights: Amarinder Singh attacks Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com