ശിവശങ്കറിന് എതിരെ കൂടുതൽ തെളിവുകൾ: മുദ്രവച്ച കവറിൽ നൽകി കസ്റ്റംസ്
Mail This Article
കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കി കസ്റ്റംസ്. കോടതിയുടെ നിര്‍ദേശപ്രകാരം മുദ്രവച്ച കവറിലാണ് തെളിവുകള്‍ കൈമാറിയത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ശിവശങ്കർ ജാമ്യാപേക്ഷ നൽകിയിരുന്നു. ആ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുന്നോടിയായാണ് ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച കൂടുതൽ തെളിവുകൾ ഹാജരാക്കിയിരിക്കുന്നത്.
എന്നാൽ എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കൊച്ചി എസിജെഎം കോടതിയിൽ ശിവശങ്കറിന്റെ അഭിഭാഷകൻ നൽകിയ ജാമ്യാപേക്ഷ അദ്ദേഹം തന്നെ പിൻവലിച്ചത്.
English Summary : Customs submits more evidence against M Sivasankara