ADVERTISEMENT

കൊൽക്കത്ത ∙ വിവാദ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ഒന്നുകിൽ നിയമങ്ങൾ പിൻവലിക്കുകയോ അല്ലാത്തപക്ഷം അധികാരം ഒഴിയുകയോ ചെയ്യണമെന്നു മമത പറഞ്ഞു.

‘ഞാൻ സിംഗൂരിനെ മറന്നിട്ടില്ല. കർഷകർക്കു പൂർണ പിന്തുണ നൽകുമെന്നു വാഗ്ദാനം ചെയ്യുന്നു’– വെസ്റ്റ് മിഡ്‌നാപുരിലെ മെഡ്‌നിപുരിൽ നടന്ന റാലിക്കിടെ അവർ പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2006ൽ സിംഗൂരിൽ നടന്ന 26 ദിവസത്തെ നിരാഹാര സമരം പരാമർശിച്ചായിരുന്നു മമതയുടെ പ്രസ്താവന.

തൃണമൂൽ കോൺഗ്രസ് ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ മമത, കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതായും പറഞ്ഞു. കർഷക സംഘടനകൾ ചൊവ്വാഴ്ചയാണു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

English Summary: "Don't Support Bandhs But Backing Farmers' Demands": Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com