ADVERTISEMENT

കൊച്ചി∙ കോതമംഗലം മാർത്തോമൻ ചെറിയപള്ളി സംസ്ഥാന സർക്കാർ ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അതുണ്ടായില്ലെങ്കിൽ സിആർപിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കും. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിലെ ഉദ്യോഗസ്ഥർക്കായിരിക്കും പള്ളി ഏറ്റെടുക്കാനുള്ള ചുമതല.

സർക്കാരിന് ഏറ്റെടുക്കാനാവില്ലെങ്കിൽ അക്കാര്യം അഡീഷനൽ സോളിസിറ്റർ ജനറൽ സിആർപിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, വിധി സ്റ്റേ ചെയ്യണമെന്ന് യാക്കോബായ സഭയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

പള്ളിയേറ്റെടുക്കുന്നതിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്നായിരുന്നു കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഉദ്യോഗസ്ഥർ കോവിഡ് ഡ്യൂട്ടിയിൽ ആയതിനാൽ പള്ളി ഏറ്റെടുക്കുന്നതിന് കാലതാമസം ഉണ്ടെന്നും പെട്ടെന്ന് പള്ളി ഏറ്റെടുക്കാനുള്ള നീക്കം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയാറായില്ലെന്നു മാത്രമല്ല, സർക്കാരിന്റെ നിലപാടിനെ വിമർശിക്കുകയും ചെയ്തിരുന്നു

English Summary: High Court on Kothamangalam church case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com