‘കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സി.എം.രവീന്ദ്രനെയും ശിക്ഷിക്കണം; ആരെയും സംരക്ഷിക്കില്ല’
Mail This Article
കോഴിക്കോട്∙ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സി.എം.രവീന്ദ്രനെയും ശിക്ഷിക്കണമെന്നും ആരെയും സംരക്ഷിക്കില്ലെന്നും സിപിഐ ദേശീയ കണ്‍ട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെ. രവീന്ദ്രനു രോഗമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ബോധ്യമുണ്ട്.
അന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാരിന്റെ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്. അമിത്ഷായുടെ കയ്യിലാണ് ഏജൻസികളെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പ്രചാരണ രംഗത്തുനിന്ന് മാറി നിൽക്കുന്നുവെന്ന ആരോപണം ബാലിശമാണ്.
ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ ജോലിയല്ല സിപിഐ ചെയ്യുന്നത്. സിപിഐ മുന്നണിയിൽ പ്രതിപക്ഷ ജോലി നടത്തിയാൽ അത് മുന്നണിയെ കലഹമുന്നണിയാക്കുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ് നടത്തിയ തദ്ദേശീയം 2020 മീറ്റ് ദ് ലീഡർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Pannyan Raveendran on local election