ADVERTISEMENT

വാഷിങ്ടൻ∙ ഈ വർഷം ഏറ്റവുമധികം പേർ ട്വീറ്റ് ചെയ്തത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയും കുറിച്ചെന്ന് ട്വിറ്ററിന്റെ വാർഷിക റിപ്പോർട്ട്. ഇവർ രണ്ടുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴാം സ്ഥാനത്തെത്തി ആദ്യ പത്തിൽ ഇടംനേടി. ഇന്ത്യൻ വംശജയായ നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് ആദ്യപത്തിൽ ഇടംനേടി ഏക വനിത.

ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പുകളെക്കുറിച്ച് 2020 ൽ 700 ദശലക്ഷത്തിലധികം ട്വീറ്റുകൾ അയച്ചിട്ടുണ്ട്. ഡോണൾഡ് ട്രംപ്, ജോ ബൈഡൻ, ബറാക് ഒബാമ, നരേന്ദ്ര മോദി, കമല ഹാരിസ് എന്നിവരാണ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ആഗോള നേതാക്കൾ – ട്വിറ്ററിന്റെ കൺസ്യൂമർ കമ്യൂണിക്കേഷൻസ് ആഗോള തലവൻ ട്രസി മക്ഗ്രൗ ബ്ലോഗില്‍ കുറിച്ചു.

ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹാഷ്ടാഗ് #COVID19 എന്നതാണ്. കോവിഡുമായി ബന്ധപ്പെട്ട മറ്റു ടാഗുകളും വൻതോതിൽ ട്വിറ്ററിൽ ഉപയോഗിച്ചിരുന്നു. #StayHome എന്നതാണ് മൂന്നാം സ്ഥാനത്തുള്ളത്.

യുഎസിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച #BlackLivesMatter എന്ന ടാഗാണ് രണ്ടാം സ്ഥാനത്ത്. യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമ, റാപ്പർ  കന്യെ വെസ്റ്റ്, ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റ് എന്നിവരും ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞത് ഐപിഎൽ

ഈ വർഷം കൂടുതല്‍ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) എന്ന് സെർച്ച് ഡേറ്റ. രണ്ടാം സ്ഥാനത്ത് കൊറോണ വൈറസാണെന്ന് ഗൂഗിൾ അറിയിച്ചു. എങ്ങനെയാണ് കോട്ടേജ് ചീസ് ഉണ്ടാക്കുന്നത്, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നത്, ഡാൽഗോണ കോഫി ഉണ്ടാക്കുന്നതെങ്ങനെ തുടങ്ങിയവയും ഇന്ത്യക്കാർ തിരഞ്ഞിട്ടുണ്ട്.

English Summary: Trump Most Tweeted-About Person In 2020, Biden Next. PM Modi At...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com