ADVERTISEMENT

ജയ്പുര്‍∙ എവിടെ പോയാലും ബിജെപി മാത്രമാണുള്ളതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ. രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്തതിനു പിന്നാലെയാണ് ജാവഡേക്കർ പ്രസ്താവന നടത്തിയത്. രാജസ്ഥാനിലെ ജനം ബിജെപിയെ പിന്തുണച്ചു. രാജസ്ഥാനിലെ മാത്രമല്ല ബിഹാർ, തെലങ്കാന, അരുണാചൽപ്രദേശ് തുടങ്ങി രാജ്യം മുഴുവൻ ബിജെപിയുടെ പരിഷ്കാരങ്ങളിൽ സന്തുഷ്ടരാണ്.

കിഴക്ക്, തെക്ക്, വടക്ക് എവിടെയായാലും ജനം ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയുമാണ് പിന്തുണയ്ക്കുന്നത്. പ്രതിപക്ഷത്തിന്റെ ദുരാരോപണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിത്തന്ന ജനങ്ങളോട് കടപ്പെട്ടിരിക്കുന്നവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും പ്രതികരിച്ചു. 

രാജ്യമെമ്പാടും കർഷകസമരത്തിന്റെ അലയൊലികൾ ഉയരുന്നതിനിടെയാണ് ബിജെപിക്ക് ആശ്വാസമായി രാജസ്ഥാൻ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്. രാജസ്ഥാനിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണ കക്ഷിയായ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറ്റം നടത്തി. പഞ്ചായത്ത് സമിതിയിലേക്ക് 4371 സീറ്റിൽ 1835 സീറ്റു നേടിയപ്പോൾ കോൺഗ്രസ് 1718 സീറ്റിൽ വിജയിച്ചു.

സിപിഎം 16 സീറ്റ് നേടി. സ്വതന്ത്രർ 422 സീറ്റിൽ വിജയം കണ്ടു. വോട്ടെടപ്പു നടന്ന 21 ജില്ലാ പഞ്ചായത്തുകളിൽ 11 എണ്ണത്തിന്റെ ഭരണവും ബിജെപി തനിച്ചു നേടി. സഖ്യകക്ഷിയായ ആർഎൽപി നഗോർ, ബാമർ ജില്ലയിൽ നേടിയ 10 സീറ്റ് ചേരുമ്പോൾ 13 ജില്ലകളുടെ ഭരണം ബിജെപിക്കാകും. കോൺഗ്രസ് അഞ്ച് ജില്ലകളിലെ ഭരണം നിലനിർത്തി.

Content Highlights: Rajasthan Panchayat election: Prakash Javadekar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com