നടി ചിത്രയുടെ മരണത്തിൽ ദുരൂഹത; മുഖത്ത് പാടുകളുണ്ടെന്ന് പൊലീസ്
Mail This Article
×
ചെന്നൈ ∙ നസ്രത്ത്പേട്ടിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ സീരിയൽ നടി ചിത്ര കാമരാജിന്റെ ( വി.ജെ. ചിത്ര) മുഖത്ത് പാടുകളുണ്ടെന്നു പൊലീസ്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടക്കുന്നു.
കിൽപോക് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം കഴിഞ്ഞു റിപ്പോർട്ടു ലഭിച്ചാൽ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.
ബിസിനസുകാരനായ ഹേംരാജുമായി രണ്ടു മാസം മുൻപ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലാണു വിവാഹം. സീരിയൽ ഷൂട്ടിങ് കഴിഞ്ഞു ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
English Summary: TV actress VJ Chithra commits suicide, found hanging at five-star hotel in Tamil Nadu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.