ADVERTISEMENT

ചെന്നൈ∙ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയെ (29) നസ്രത്ത്പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നടിയുടെ ബന്ധുക്കൾ രംഗത്തെത്തി. കുടുംബാംഗങ്ങൾ ദുരൂഹത ആരോപിച്ചതിനാൽ ആർഡിഒ പരിശോധനയ്ക്കു ശേഷമാണു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ചിത്രയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നൽകി. സംഭവ സമയത്തു ഹോട്ടലിലുണ്ടായിരുന്ന പ്രതിശ്രുത വരൻ ഹേംനാഥ്, സഹായിക്കാനെത്തിയ ഹോട്ടൽ ജീവനക്കാർ എന്നിവരെ ചുറ്റിപറ്റിയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ ഹോട്ടലിലെത്തിയതിനു പിന്നാലെ തന്നോടു പുറത്തു കാത്തിരിക്കാൻ പറ‍ഞ്ഞു ചിത്ര കുളിക്കാനെന്നു പറഞ്ഞു മുറിക്കുള്ളിലേക്കു പോയതായി ഹേംനാഥ് പൊലീസിനോടു പറഞ്ഞിരുന്നു. കുറേയേറെ നേരമായിട്ടും വാതിൽ തുറക്കാത്തതിനാൽ വിളിച്ചു നോക്കിയെങ്കിലും ഉത്തരമില്ലായിരുന്നു. ഉടൻ ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചു. ജീവനക്കാർ മറ്റൊരു താക്കോൽ ഉപയോഗിച്ചു തുറന്നപ്പോൾ സാരി ഉപയോഗിച്ചു ഫാനിൽ തൂങ്ങിയ നിലയിലായിരുന്നുവെന്നായിരുന്നു ഹേംനാഥിന്റെ മൊഴി. ചിത്ര വിഷാദരോഗിയാണെന്നും ഹേംനാഥ് മൊഴി നൽകി. 

എന്നാൽ, മുഖത്തെ മുറിവ് എങ്ങനെ വന്നുവെന്നത് ഉൾപ്പെടെ ദുരൂഹതകൾ നിലനിൽക്കുന്നു. ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നു ആവശ്യപ്പെട്ട് ചിത്രയുടെ പിതാവ് മുന്നോട്ടു വന്നിരുന്നു. ബിസിനസുകാരനായ ഹേംനാഥുമായി ഓഗസ്റ്റിലാണു ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിനു പിന്നാലെ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. 

1200-actress-chithra-vj

കരിയറിന്റെ ഏറ്റവും മികച്ച സമയത്തു നിൽക്കവെയാണു വി.ജെ. ചിത്രയുടെ അപ്രതീക്ഷിത വിടവാങ്ങൽ. 2012 മുതൽ അവതാരകയായും സീരിയൽ നടിയായും മിനിസ്ക്രീനിൽ സജീവമാണു ചിത്ര. മന‌ഃശാസ്ത്രത്തിൽ ബിരുദധാരിയായ ചിത്ര, മക്കൾ ടിവിയിലെ വിളയാട് വാഗൈ സൂദ് ഷോയുടെ അവതാരകയായാണു ചാനലിൽ അരങ്ങേറ്റം കുറിച്ചത്.

1200-actress-vj-chitrah

പിന്നീട് തമിഴിലെ പ്രമുഖ ചാനലുകളിലെല്ലാം അവതാരകയായും സീരിയൽ നടിയായും തിളങ്ങി. വിജയ് ടിവിയിൽ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയയിലെ ‘മുല്ലയെന്ന’ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റാണ്.

English Summary: VJ Chitra's death: Family, friends suspect foul play in actor's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com