സി.എം.രവീന്ദ്രൻ ആശുപത്രി വിട്ടു; രണ്ടാഴ്ചത്തെ വിശ്രമം വേണം
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജിൽ ചികിൽസയിലിരുന്ന മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജിന് മെഡിക്കൽ ബോർഡ് അംഗീകാരം നൽകിയിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് ബോർഡിന്റെ നിർദേശം. ഇതിനുശേഷം കോവിഡാനന്തര പ്രശ്നങ്ങൾക്കു ചികിൽസ നടത്തണം.
രവീന്ദ്രനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിർദേശിച്ചിരുന്നു. എന്നാൽ അതിനു മുൻപ് രവീന്ദ്രൻ മെഡിക്കൽ കോളജിൽ പ്രവേശിച്ചു. തലവേദനയും ക്ഷീണവുമാണ് കാരണമായി പറഞ്ഞത്. ഇതിനു പിന്നാലെ എംആർഐ സ്കാൻ എടുത്തു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തി.
മൂന്നു തവണ നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് സി.എം. രവീന്ദ്രന്‍ ഒഴിവാകുകയായിരുന്നു. പാര്‍ട്ടി അനുമതിയോടെയാണ് സി.എം. രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചത്. തിരഞ്ഞെടുപ്പു ഘട്ടത്തിലുള്ള ചോദ്യം ചെയ്യല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. രോഗംഭേദമായാൽ രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.
English Summary: CM Raveendran discharged