ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്ത് കേസ് പ്രതികളെ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാൻ അനുവാദം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ. മൂന്നു ദിവസം ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഉന്നതരുടെ പങ്ക് സംബന്ധിച്ച കസ്റ്റംസ് ചോദ്യം ചെയ്യലിൽ പ്രതികളിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണു ചോദ്യം ചെയ്യൽ അപേക്ഷ. ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചിട്ടുണ്ട്.

സ്വർണക്കടത്തിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ ഇഡിയുടെ വിലയിരുത്തൽ. ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ട് ചിലർ ജയിലിലെത്തി തന്നെ ഭീഷണിപ്പെടുത്തിയതായി സ്വപ്ന അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരുന്നു. സ്വപ്നയും സരിത്തും കോടതിയിൽ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണ സംഘത്തിന്റെ നീക്കം.

English Summary: Enforcement asked permission to question convicts in gold smuggling case without the presence of jail officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com