മന്ത്രി 6.55ന് വോട്ട് ചെയ്തെന്നു പരാതി; പ്രിസൈഡിങ് ഓഫിസറുടെ വാച്ചില്‍ 7: പിഴവില്ലെന്നു കലക്ടർ
Mail This Article
തൃശൂർ ∙ മന്ത്രി എ.സി.മൊയ്തീന്‍ ഏഴു മണിക്ക് മുന്‍പ് വോട്ടുചെയ്തെന്ന വിവാദത്തിൽ പിഴവില്ലെന്നു കലക്ടർ. നടപടി ചട്ടവിരുദ്ധവുമല്ല. പ്രിസൈഡിങ് ഓഫിസറുടെ വാച്ചില്‍ ഏഴുമണിയായിരുന്നുവെന്നും തൃശൂര്‍ ജില്ലാ കലക്ടർ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നു.
തൃശൂര്‍ തെക്കുംകര കല്ലമ്പാറ ബൂത്തില്‍ ആദ്യവോട്ടറായി തന്നെ മന്ത്രി എ.സി മൊയ്തീന്‍ എത്തിയിരുന്നു. ഏഴുമണിക്ക് മുമ്പേ പ്രിസൈഡിങ് ഓഫിസര്‍ വോട്ടു ചെയ്യാന്‍ ക്ഷണിച്ചെങ്കിലും സമയമിനിയുമുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പിന്നീട് 6.55 ന് മന്ത്രി വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം.
ഇതിനെതിരെ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റാണ് പരാതി നല്‍കിയത്. മാതൃകാപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ നേതൃത്വം നല്‍കേണ്ട പഞ്ചായത്ത് മന്ത്രി തന്നെ ചട്ടം ലംഘിച്ചെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary: Row over Minister Modideen's Voting:Collector gives clean chit