ADVERTISEMENT

ചണ്ഡീഗഡ് ∙ കർഷകരുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ ആടിയുലഞ്ഞ് ഹരിയാന സർക്കാർ. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സഖ്യസർക്കാരിലെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയാണു വെല്ലുവിളി ഉയർത്തിയത്. കർഷകർക്കു താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ പദവിയിൽനിന്നു രാജിവയ്ക്കുമെന്നാണു ജൻനായക് ജനതാ പാർട്ടി (ജെജെപി) നേതാവു കൂടിയായ ദുഷ്യന്ത് ചൗട്ടാലയുടെ മുന്നറിയിപ്പ്.

‘കർഷകർക്കു താങ്ങുവില ഉറപ്പാക്കണമെന്നു പാർട്ടിയുടെ ദേശീയ അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്ന കർഷകർക്കു കേന്ദ്ര സർക്കാർ നൽകിയ രേഖാമൂലമുള്ള നിർദേശങ്ങളിൽ താങ്ങുവിലയ്ക്കുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു. അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം കർഷകർക്കു താങ്ങുവില ഉറപ്പാക്കാൻ പ്രവർത്തിക്കും. ഈ വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം ഞാൻ പദവി രാജിവയ്ക്കും’– മാധ്യമങ്ങളോടു ചൗട്ടാല പറഞ്ഞു.

വിവാദ നിയമങ്ങളുമായി ബന്ധപ്പെട്ടു കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം എത്രയും പെട്ടെന്ന് അവസാനിക്കുമെന്നാണു പ്രതീക്ഷ. വിഷയത്തിൽ കേന്ദ്രമന്ത്രിമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഉപപ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയും ആയിരുന്ന ചൗധരി ദേവി ലാൽ പറയുമായിരുന്നു, ഭരണകൂടവുമായി കർഷകർക്കു പങ്കാളിത്തമുള്ള കാലം വരെയേ സർക്കാർ കർഷകരെ ശ്രദ്ധിക്കൂ എന്ന്. താനും പാർട്ടിയും കർഷകരുടെ കാഴ്ചപ്പാടുകൾ നിരന്തരം കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Will resign if unable to ensure MSP for farmers, says Dushyant Chautala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com