‘മരട്: നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യതയില്ല; നല്‍കിയത് തിരികെ വേണം’
Mail This Article
ന്യൂഡൽഹി∙ മരട് കേസില്‍ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയ 62.25 കോടി രൂപ സര്‍ക്കാരിന് തിരികെ ലഭിക്കണം. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു ചെലവായ 3.24 കോടി രൂപയും നിര്‍മാതാക്കളില്‍നിന്ന് ഈടാക്കി നല്‍കണം. നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവ് ഫ്ലാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നഷ്ടപരിഹാര വിതരണത്തിന് ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഇതുവരെ നല്‍കിയത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. 62 കോടി രൂപയാണ് നിര്‍മാണകമ്പനികളോട് സമിതി ആവശ്യപ്പെട്ടത്. ഗോള്‍ഡന്‍ കാലയോരത്തിന്റെ നിര്‍മാതാക്കള്‍ 2.89 ലക്ഷവും ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്‌ഷന്‍ രണ്ടു കോടി രൂപയും നല്‍കി. ആല്‍ഫ സെറീനും ഹോളി ഫെയ്ത്തും തുക നല്‍കിയതുമില്ല.
ഫ്ലാറ്റുടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരം നല്‍കാന്‍ 62 കോടി രൂപ കെട്ടിവയ്‍ക്കണമെന്നാണ് നിര്‍മാണകമ്പനികളോട് സമിതി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം വിതരണം ചെയ്യാനായി വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം സമിതി തള്ളിയിരുന്നു.
English Summary : Govt is not liable to pay compensation: Maradu case in SC