ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റിന് കോടതി അനുമതി. 3 ദിവസം ചോദ്യം ചെയ്യാനാണ് കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിന്‍റെ പേരില്‍ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

ഇന്നുതന്നെ ചോദ്യം ചെയ്യല്‍ തുടങ്ങാനാണ് എന്‍ഫോഴ്സ്മെന്‍റ് നീക്കം. ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന ഒരു നേതാവ് പണമടങ്ങിയ ബാഗ് ഔദ്യോഗികവസതിയില്‍ വച്ച് സ്വപ്നയ്ക്കു കൈമാറിയെന്ന വിവരത്തെത്തുടര്‍ന്നാണ് അടിയന്തരമായി പ്രതികളെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്‍റ്  നീക്കം. ഡോളര്‍ കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണ് ഇത്തരത്തില്‍ മൊഴി ലഭിച്ചതെന്നാണു സൂചന.

English Summary : ED got permission to question Swapna and Sarith for 3 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com