നീതി കിട്ടുമെന്ന് പ്രതീക്ഷ; സുപ്രീംകോടതി സമിതിക്ക് മുന്നിൽ നമ്പി നാരായണന്‍
Mail This Article
×
തിരുവനന്തപുരം ∙ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയോട് പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ജസ്റ്റിസ് ഡി.കെ.ജെയിന്‍ അധ്യക്ഷനായ സമിതിക്ക് മുന്‍പില്‍ മൊഴി നല്‍കാൻ എത്തിയതായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റിലെ അനക്സ് രണ്ടില്‍ നടന്ന സിറ്റിങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. സുപ്രീം കോടതി സമിതിയോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. എന്താണ് പറഞ്ഞതെന്ന് പുറത്തു പറയാനാകില്ല. ഇതുവരെ നീതി കിട്ടിയെന്നും ഇനിയും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണന്‍ പറഞ്ഞു.
Content Highlight: Probe in isro Espionage case, Nambi Narayanan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.