ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസ്: ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം
Mail This Article
×
മുംബൈ∙ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസെടുത്ത് ഒന്നര വർഷത്തിനുശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബിഹാർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണമുയർന്നത്.
ബിനോയിയെ അന്ധേരി കോടതിയിൽ 678 പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലാബിൽനിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
English Summary: Charge sheet against Binoy Kodiyeri in rape case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.