ADVERTISEMENT

കോട്ടയം∙ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. ജനപക്ഷം സ്ഥാനാർഥിയായ ഷോൺ പൂഞ്ഞാർ ഡിവിഷനിൽനിന്നാണു മത്സരിച്ചത്. കോൺഗ്രസ്, കേരള കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ പിന്നിലാക്കിയാണ് ഷോണിന്റെ വിജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും പിന്തള്ളി വിജയം കൊയ്ത പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ഷോണിന്റെ മിന്നും ജയം.

ഷോൺ അടക്കം നാലു പേർ ജനപക്ഷത്തിനായി ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥി വി.ജെ. ജോസ് വലിയവീട്ടിൽ പൂഞ്ഞാറിൽ രണ്ടാമതും എൽഡിഎഫ് സ്ഥാനാർഥി ബിജു ജോസഫ് ഇളംതുരുത്തിയിൽ മൂന്നാമതുമായി. ബിജെപിയുടെ വി.സി. അജികുമാറിന് നാലാം സ്ഥാനം മാത്രമാണുള്ളത്.

English Summary: Shone George elected to Kottayam dist. panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com