ADVERTISEMENT

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 13 മണിക്കൂർ ചോദ്യം ചെയ്തു രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസിൽ ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി 11 വരെ തുടർന്നു. ഇതിനിടെ ഭക്ഷണത്തിനും വിശ്രമത്തിനും സമയം അനുവദിച്ചിരുന്നു.  

കസ്റ്റഡി തടയണമെന്ന് ആവശ്യപ്പെട്ട് സി.എം. രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കോവിഡാനന്തര രോഗങ്ങൾ അലട്ടുന്നതിനാൽ ദീർഘനേരം തുടർച്ചയായി ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകിയിട്ടും കോവിഡ്, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് ചോദ്യം ചെയ്യലിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ 10ന് വോട്ടെടുപ്പു ദിനത്തിൽ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും ആശുപത്രിയിൽ അഡ്മിറ്റാകുകയും ഹാജരാകാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയും ചെയ്തു.

തുടർന്നു കഴിഞ്ഞയാഴ്ച ഡിസ്ചാർജ് ആകുകയും വീട്ടിൽ പോകുകയും ചെയ്തിരുന്നു. കോടതി കേസ് പരിഗണിക്കുമ്പോൾ ഹാജരാകാതിരിക്കുന്നത് തിരിച്ചടിയാകും എന്ന കണക്കുകൂട്ടലിലാണ് നീക്കമെന്നാണു വിലയിരുത്തൽ.

English Summary: CM Raveendran interrogation completed for today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com