ADVERTISEMENT

ന്യൂഡൽഹി∙ പുതിയ പാർട്ടി മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് ഉടൻ ആരംഭിക്കുമെന്നും രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റായി മടങ്ങിവരണമെന്ന് 99.9 ശതമാനം നേതാക്കൾ ആഗ്രഹിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. ശനിയാഴ്ച മുതൽ സോണിയ ഗാന്ധി മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 10 ദിവസത്തോളം കൂടിക്കാഴ്ച നീളുമെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. കോൺഗ്രസിന്റെ ഇലക്ടറൽ കോളജ്, എഐസിസി (ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) അംഗങ്ങൾ, കോൺഗ്രസ് പ്രവർത്തകർ, അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റവും അനുയോജ്യമായ ആളെ തിരഞ്ഞെടുക്കും’– സുർജേവാല പറഞ്ഞു. താനടക്കം 99.9% പേരും രാഹുൽ ഗാന്ധിയെ പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അവസാന തീരുമാനം രാഹുലിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ൽ സോണിയ ഗാന്ധിയിൽ നിന്ന് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി, പാർട്ടിയുടെ ദേശീയ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കഴിഞ്ഞ വർഷം രാജിവച്ചിരുന്നു. കോൺഗ്രസ് പ്രസിഡന്റായി മടങ്ങിവരുമെന്ന വാർത്തകൾ രാഹുൽ ഗാന്ധി നിഷേധിച്ചെന്നാണ് റിപ്പോർട്ട്.

English Summary: "99.9%" Want Rahul Gandhi As Congress President: Randeep Surjewala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com