ADVERTISEMENT

ഹത്രസ്∙ രാജ്യത്തെ നടുക്കിയ ഹത്രസ് സംഭവത്തില്‍ പ്രതികള്‍ ഇരുപതുകാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊല്ലുകയായിരുന്നുവെന്നു സിബിഐ. സംഭവം നടന്ന് മൂന്നു മാസത്തിനുശേഷം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ സെപ്റ്റംബര്‍ 14നാണ് യുവതി കൊടുംക്രൂരതയ്ക്കിരയായി മരിച്ചത്. 

കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും പുറമേ പ്രതികള്‍ക്കെതിരെ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അലഹാബാദ് ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി 27ലേക്കു മാറ്റിയിരിക്കുകയാണ്. 

നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചു. സെപ്റ്റംബര്‍ 30ന് പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതി കൂടാതെ അര്‍ധരാത്രി പൊലീസ് സംസ്‌കരിച്ചതു വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് കസന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ നടത്തുമെന്ന് സുപ്രീം കോടതി ഒക്‌ടോബറില്‍  േനിര്‍ദേശിക്കുകയായിരുന്നു. 

തങ്ങള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും യുവതിയുടെ അമ്മയും സഹോദരനും അവളെ പീഡിപ്പിച്ചിരുന്നുവെന്നും കാട്ടി പ്രതികള്‍ ജയിലില്‍നിന്നു യുപി പൊലീസിനു കത്തെഴുതിയിരുന്നു.

English Summary: CBI Says Hathras Victim Was Gang-Raped, Killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com