സി.കെ.നാണു വിഭാഗം സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു: ജെഡിഎസ് പിളര്‍പ്പിലേക്ക്
Mail This Article
×
തിരുവനന്തപുരം∙ ജനതാദൾ സെക്കുലർ (ജെഡിഎസ്) പിളര്‍പ്പിലേയ്ക്ക്. സി.കെ.നാണു വിഭാഗം നാളെ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു. സി.കെ.നാണു പ്രസിഡന്റായുള്ള കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഇത് അവഗണിച്ചാണ് യോഗം. ദേശീയ നേതൃത്വവുമായി ബന്ധം ഉപേക്ഷിക്കുമെന്നും ജെഡിഎസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ് പറഞ്ഞു.
ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് സി.കെ.നാണു അധ്യക്ഷനായ കേരള ഘടകം പിരിച്ചുവിട്ടത്. മാത്യു ടി. തോമസ് അധ്യക്ഷനായി താൽക്കാലിക അഡ്ഹോക് കമ്മിറ്റിക്ക് പാർട്ടിയുടെ നടത്തിപ്പ് ചുമതല നൽകുകയും ചെയ്തിരുന്നു.
Content Highlights: CK Nanu, JDS, Mathew T Thomas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.