ADVERTISEMENT

തിരുവനന്തപുരം∙ ഒഎന്‍വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. സാഹിത്യ നിരൂപണത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സി.രാധാകൃഷ്ണന്‍, പ്രഭാ വര്‍മ, ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഏഴ് പതിറ്റാണ്ടായി ഡോ.എം. ലീലാവതി തുടരുന്ന സാഹിത്യരചനയും പഠനവും വിലമതിക്കാനാവാത്തതാണെന്ന് സമിതി വിലയിരുത്തി. ഡോ. ലീലാവതിയുടെ കൊച്ചിയിലെ വസതില്‍വച്ച് പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. സുഗതകുമാരി, എം.ടി. വാസുദേവന്‍നായര്‍, അക്കിത്തം എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഒഎന്‍വി പുരസ്കാരം ലഭിച്ചത്.

English Summary: Dr.M.Leelavathi Conferred with ONV Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com