ഡിവൈഎഫ്ഐക്കെതിരെ യുവമോർച്ച; ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി
Mail This Article
പാലക്കാട്∙ ബാനർ വിവാദത്തിൽ പാലക്കാട് നഗരസഭയ്ക്കു മുകളിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ച ഡിവൈഎഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ചയും ബിജെപിയും. ദേശീയപതാക സമരത്തിന് ഉപയോഗിച്ചു, തെറ്റായ രീതിയിൽ ഉയർത്തി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പാലക്കാട് എസ്‌പി, ടൗൺ, സൗത്ത് പൊലീസിൽ യുവമോർച്ചയും ബിജെപി മണ്ഡലം കമ്മിറ്റിയും പരാതി നൽകിയത്.
വെള്ളിയാഴ്ച രാവിലെയാണ് ഡിവൈഎഫ്ഐ പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ദേശീയ പതാക ഉയർത്തിയത്. വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയിൽ ബിജെപിയുടെ വിജയാഘോഷത്തിനിടെ പ്രവർത്തകർ ജയ്ശ്രീറാം എന്നെഴുതിയ ബാനർ കെട്ടിടത്തിന് മുകളിൽ തൂക്കിയതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയപതാക ഉയർത്തിയത്.
പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും നഗരസഭയിലേക്കു മാർച്ച് നടത്തി. ബാനർ സംഭവത്തിൽ നഗരസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു.
English Summary: Yuva Morcha and BJP Gives Complaint Against DYFI