ADVERTISEMENT

തിരുവനന്തപുരം∙ ജോർജ് തോമസിന്റെ നേതൃത്വത്തിൽ വിമതർ യോഗം വിളിച്ചതോടെ ജനതാദൾ (എസ്) പിളർപ്പിലേക്ക്. സി.കെ.നാണു പ്രസിഡന്റും ജോർജ് തോമസ് സെക്രട്ടറി ജനറലുമായ ദൾ സംസ്ഥാന സമിതി പിരിച്ചുവിട്ട് മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ പുതിയ താൽക്കാലിക സമിതിയെ ദേശീയ പ്രസിഡന്റ് എച്ച്.ഡി.ദേവെഗൗഡ നിയോഗിച്ചത് അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചാണ് വിമതർ യോഗം വിളിച്ചത്.

അധികാരം പങ്കിടാൻ കർഷക താൽപര്യങ്ങളെപോലും ബലികഴിക്കാൻ മടികാണിക്കാത്ത ദേശീയ അധ്യക്ഷന്റെ നിലപാട് തിരുത്താൻ തയാറാകണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേവെഗൗഡ കർഷക വിരുദ്ധ സമീപനം സ്വീകരിക്കുന്നത് പാർട്ടിക്കു തിരിച്ചടിയാകും. ദേവെഗൗഡ നിലപാടുകൾ തിരുത്താത്ത പക്ഷം ദേശീയ കൗൺസിൽ വിളിച്ച് യുക്തമായ തീരുമാനമെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സംസ്ഥാന കൗൺസിലിൽ തങ്ങളെ അനുകൂലിക്കുന്നവർക്കാണ് ഭൂരിപക്ഷമെന്നു ജോർജ് തോമസ് അവകാശപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് അർഹമായ സീറ്റുകൾ വാങ്ങിയെടുക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ആക്ഷേപം ഉന്നയിച്ചു. വിമത നീക്കത്തെ ഗൗരവത്തോടെ കാണുന്നില്ലെന്നാണ് മറുവിഭാഗം പ്രതികരിച്ചത്.

English Summary: Disputes in Janata Dal (Secular)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com