ADVERTISEMENT

തിരുവനന്തപുരം ∙ കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ ഇടപെട്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട‌് അതിനിശിതമായി തിരിച്ചടിച്ച് ലീഗ്. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗിന്റെ ചെറുതോ വലുതോ ആയ ഒരു നേതാവും ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു കാര്‍ഡുകള്‍ മാറിക്കളിക്കുന്നയാളാണു മുഖ്യമന്ത്രി. ചിലപ്പോൾ ന്യൂനപക്ഷ കാര്‍ഡ്. മറ്റുചിലപ്പോള്‍ ഭൂരിപക്ഷ കാര്‍ഡുമാണ് അദ്ദേഹം പ്രയോഗിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെ‌ടുത്തി. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു ചെയ്യാന്‍ പാടില്ലാത്ത നീചപ്രവൃത്തിയാണ് അദ്ദേഹത്തിന്റേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. യുഡിഎഫിന്റെ കാര്യം തീരുമാനിക്കാന്‍ പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശഫലം വന്നതിനു പിറകെ യുഡിഎഫ് നേതൃത്വം മുസ്‍ലിം ലീഗ് ഏറ്റെടുക്കുകയാണെന്നു മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ എഴുതിയതിനെക്കുറിച്ചാണു രൂക്ഷമായ വാക്പോര്. കോണ്‍ഗ്രസ് പൂര്‍ണമായും ദുര്‍ബലമായെന്നും യുഡിഎഫ് അപ്രസക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫിലുണ്ടായ പരസ്യവിഴുപ്പലക്കലിന്‍റെ പശ്ചാത്തലത്തിലായിരുന്നു കടന്നാക്രമിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന.

English Summary: Muslim League criticizes CM Pinarayi Vijayan's stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com