മൂന്ന് ആവശ്യങ്ങളുമായി ലീഗ്: കോൺഗ്രസ് തിരുത്തണമെന്ന് ഘടക കക്ഷികള്‍
Mail This Article
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സമഗ്രമായ തിരുത്തലിനു തയാറാകണമെന്ന് ഘടക കക്ഷികള്‍. തോല്‍വി വിലയിരുത്താന്‍ മുന്നണിയോഗം ചേരാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് കണ്ടാണ് മുസ്‌ലിം ലീഗും ആര്‍എസ്പിയും ആവശ്യം ഉന്നയിച്ചത്.
കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയാണ് തിരിച്ചടിക്ക് കാരണമെന്നും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നുമാണ് പാണക്കാട് ഹാളില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിന്റ വിലയിരുത്തല്‍. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ കണ്ട ലീഗ് നേതൃത്വം മൂന്ന് നിർദേശങ്ങളാണ് പ്രധാനമായും മുന്നോട്ടു വച്ചത്.
∙ കോണ്‍ഗ്രസില്‍ െഎക്യമുണ്ടാക്കണം.
∙ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വേണം.
∙ മധ്യകേരളത്തിലെ നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാനും ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനും കഴിയണം.
കോണ്‍ഗ്രസിലെ തമ്മിലടിയിലുള്ള അതൃപ്തി ആര്‍എസ്പിയും നേതൃത്വത്തെ നേരിട്ട് കണ്ട് അറിയിച്ചിട്ടുണ്ട്.
English Summary: Muslim League slams Congress for poll debacle