ബിന്ദു കൃഷ്ണ ബിജെപി ഏജന്റ്; പുറത്താക്കണം: കൊല്ലത്ത് പോസ്റ്ററുകൾ
Mail This Article
×
കൊല്ലം∙ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ കൊല്ലത്ത് വ്യാപക പോസ്റ്ററുകൾ. ബിന്ദു കൃഷ്ണയെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കണമെന്നാണ് ആവശ്യം. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം.
ഡിസിസി ഓഫിസിനു മുന്നിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ ജീവനക്കാർ നീക്കി. കൊല്ലത്തെ ചില യൂത്ത് കോൺഗ്രസ് നേതാക്കളും സമൂഹമാധ്യമങ്ങളിൽ ബിന്ദു കൃഷ്ണയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കൊല്ലം കോർപറേഷനിൽ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതും കോൺഗ്രസിൽ പൊട്ടിത്തെറിക്കു കാരണമായി.
English Summary: Posters appear in Kollam against DCC president Bindu Krishna
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.