ADVERTISEMENT

ന്യൂഡൽഹി∙ പിഎൻബി തട്ടിപ്പ് പ്രതി ജ്വല്ലറി ഉടമ നീരവ് മോദിയുടെ സഹോദരന്‍ നേഹൽ മോദിക്കെതിരെ ന്യൂയോർക്കിൽ വജ്രമോഷണക്കേസ്. ഒരു മില്യൺ ഡോളർ വിലമതിക്കുന്ന വജ്ര തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

എൽ‌എൽ‌ഡി ഡയമണ്ട്സ് യു‌എസ്‌എയിൽ നിന്ന് ക്രെഡിറ്റ് നിബന്ധനകൾക്കും മറ്റുമായി 2.6 മില്യൺ ഡോളറിലധികം വിലവരുന്ന വജ്രങ്ങൾ നേഹൽ മോദി നേടിയെന്നും സ്വന്തം ആവശ്യങ്ങൾക്കായി അവ ഉപയോഗിച്ചുവെന്നും ഡിസംബർ 18 ന് മാൻഹട്ടൻ ജില്ലാ അറ്റോർണി, സി വാൻസ് ജൂനിയറിന്റെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

നീരവ് മോദി, പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 2 ബില്യൺ ഡോളർ തട്ടിയെടുത്തെന്ന (പിഎൻബി തട്ടിപ്പ്) കേസിൽ നേഹൽ മോദിക്കെതിരെ ഇന്റര്‍പോൾ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പണം കടത്തുന്നതിന് സഹായിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നുമുള്ള കുറ്റമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പിഎൻബി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷിക്കുന്ന പ്രതി കൂടിയാണ് ബെൽജിയം സ്വദേശിയായ നേഹൽ മോദി

English Summary: Nirav Modi's Brother Charged In New York Of Stealing Over $1 Million In Diamonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com