ADVERTISEMENT

പട്ന ∙ എൻഡിഎയിലെ ഭിന്നതകൾ അടുത്ത വർഷം ബിഹാറിൽ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പിനു വഴിയൊരുക്കുമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. നിയമസഭാ തിരഞ്ഞെടുപ്പു ഫല അവലോകനത്തിനായി ചേർന്ന ആർജെഡി നേതൃയോഗത്തിലാണ് തേജസ്വി യാദവ് ഇടക്കാല തിരഞ്ഞെടുപ്പിനു തയാറെടുത്തിരിക്കാൻ പാർട്ടിക്കു നിർദേശം നൽകിയത്.  

മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണം സഖ്യകക്ഷിയായ കോൺഗ്രസാണെന്നു യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. സീറ്റു വിഭജനത്തിൽ അർഹിക്കുന്നതിലുമധികം സീറ്റുകൾ കോൺഗ്രസ് വിലപേശി വാങ്ങിയെങ്കിലും തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നാണ് ആരോപണമുയർന്നത്. കോൺഗ്രസിനെതിരായ ആരോപണത്തെ കുറിച്ചു തേജസ്വി യാദവ് നേരിട്ടു പ്രതികരിച്ചില്ല. മുന്നണി രാഷ്ട്രീയത്തിൽ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരുമെന്നു മാത്രമാണു തേജസ്വി സഖ്യകക്ഷി പാളിച്ചയെ സൂചിപ്പിച്ചത്. 

മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പു പരാജയത്തിൽ നിരാശരാകാൻ പാടില്ലെന്നു വോട്ടു ശതമാന കണക്കുകൾ നിരത്തി തേജസ്വി വാദിച്ചു. എൻഡിഎയുമായി കേവലം 12,500 വോട്ടിന്റെ കുറവാണ് മഹാസഖ്യത്തിനുണ്ടായത്. മഹാസഖ്യത്തിന്റെ വിജയത്തെ തിരഞ്ഞെടുപ്പു കമ്മിഷൻ അട്ടിമറിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ആർജെഡിയെ പിന്തുണച്ച വോട്ടർമാരോടു നന്ദി അറിയിക്കാനായി ജനുവരിയിൽ ആർജെഡി സംസ്ഥാനതല യാത്ര സംഘടിപ്പിക്കുമെന്നും തേജസ്വി വെളിപ്പെടുത്തി.

തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ യാത്രയിൽ ഉന്നയിക്കും. ഇടക്കാല തിരഞ്ഞെടുപ്പ് ആസന്നമായതിനാൽ തിരഞ്ഞെടുപ്പു കാലത്തെ പോലെ ജനസമ്പർക്കം തുടരണമെന്നു പാർട്ടി എംഎൽഎമാരോടു തേജസ്വി ആവശ്യപ്പെട്ടു. പാർട്ടിയിൽ പുനഃസംഘടനയ്ക്കായി അധ്യക്ഷൻ ലാലു യാദവ് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു കാലത്തു വിമതപ്രവർത്തനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തേജസ്വി പറ‍ഞ്ഞു. 

Content highlights: Bihar will face interim election: Tejashwi Yadav

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com