ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും സ്വര്‍ണവും കണ്ടുകെട്ടാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ എം. ശിവശങ്കറിനെതിരെ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഉത്തരവ്. ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കോഴയാണെന്നാണ് ഇഡി കണ്ടെത്തല്‍. 

എന്‍ഐഎ അന്വേഷണത്തിലാണ് സ്വപ്നയുടെ ലോക്കറില്‍ നിന്ന് പണം കണ്ടെത്തിയത്. തിരുവനന്തപുരം സ്റ്റാച്യുവിലെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയും എസ്ബിഐയുടെ സിറ്റി ബ്രാഞ്ച് ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയുമാണ് കണ്ടെത്തിയത്. ഇതോടൊപ്പം 982 ഗ്രാം സ്വര്‍ണവും എന്‍ഐഎ കണ്ടെത്തിയിരുന്നു.

English Summary : ED to seize money and gold of Swapna Suresh locker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com