ലീഗ് വിമതന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മുക്കം പിടിച്ച് എല്‍ഡിഎഫ്
Mail This Article
×
കോഴിക്കോട്∙ മുക്കം നഗരസഭ എൽഡിഎഫ് ഭരിക്കും. ലീഗ് വിമതനായി മൽസരിച്ചു ജയിച്ച അബ്ദുൽ മജീദ് എൽഡിഎഫിനെ പിന്തുണയ്ക്കും. ആവശ്യങ്ങൾ അംഗീകരിച്ചത് എൽഡിഎഫ് മാത്രമാണെന്ന് അബ്ദുൽ മജീദ് മനോരമ ന്യൂസിനോട് പറഞ്ഞു.
മുഹമ്മദ് അബ്ദുൽ മജീദിന്റെ പിന്തുണയോടെ 16 അംഗങ്ങളുടെ പിൻബലത്തിൽ എൽഡിഎഫിന് നഗരസഭ ഭരിക്കാം. യുഡിഎഫിന് 15 സീറ്റുകളാണ് കിട്ടിയത്. എൻഡിഎയ്ക്ക് 2 സീറ്റുകളുമുണ്ട്. പിന്തുണയ്ക്കായി മജീദ് മുന്നോട്ട് വച്ച ഒരു പിടി ആവശ്യങ്ങൾ എൽഡിഎഫ് പൂർണ്ണമായി അംഗീകരിച്ചു.
വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന്റെ സഖ്യ പരീക്ഷണം നടന്ന പ്രധാന ഇടം കൂടിയാണ് മുക്കം നഗരസഭ. സഖ്യം 5 സീറ്റുകൾ നേടിയിട്ടും ഭരണം പിടിക്കാൻ കഴിയാതിരുന്നത് യുഡിഎഫിന് തിരിച്ചടിയായി.
English Summary : LDF to rule Mukkam muncipality
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.