ADVERTISEMENT

തിരുവനന്തപുരം ∙ വിവിധ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഹെലികോപ്റ്റർ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. നക്സൽ മേഖലകളിലും തീരദേശത്തും സംസ്ഥാന അതിർത്തികളിലും ശബരിമലയിലും ഹെലികോപ്റ്റർ നിരീക്ഷണം നടത്തും. കേരള പൊലീസ് വാടകയ്ക്കെടുത്ത 10 സീറ്റുള്ള ‘എഎസ് 365 ഡൗഫിൻ എൻ’ ഹെലികോപ്റ്ററിലാണ് പരിശോധന.

ഡിസംബർ 25, 26 തീയതികളിൽ ശബരിമലയിൽ ഹെലികോപ്റ്റർ നിരീക്ഷണമുണ്ടാകും. ലോ ആൻഡ് ഓർഡർ എഡിജിപിക്കും തിരുവനന്തപുരം റേഞ്ച് ഡിഐജിക്കും സൗത്ത് സോൺ ഡിഐജിക്കുമാണ് ചുമതല. ഡിസംബർ 31ന് കോസ്റ്റൽ എഡിജിപിയുടെയും ഡിഐജിയുടെയും നേതൃത്വത്തിൽ തീരമേഖലയിൽ നിരീക്ഷണം നടത്തും.

ജനുവരി 4നു റെയിൽവേ ലൈനുകളിൽ പരിശോധന. സെക്യൂരിറ്റി ഡിഐജിക്കും റെയിൽവേ എസ്പിക്കുമാണ് ചുമതല. ജനുവരി 9നു പാണ്ടിക്കാടും ജനുവരി 25നു വയനാടും നക്സൽ മേഖലകളിൽ പരിശോധന. വയനാട് നടക്കുന്ന പരിശോധനയിൽ ഡിജിപിയും പങ്കെടുക്കും. ജനുവരി 13, 14 തീയതികളിൽ ശബരിമലയിലും 19നു കാസർകോട് അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണം നടത്തും.

English Summary: Kerala Police will conduct helicopter surveillance in naxal areas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com