ADVERTISEMENT

കോഴിക്കോട്∙ ജില്ലയിൽ ഫറോക്ക് കല്ലമ്പാറ സ്വദേശിയായ ഒന്നരവയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തിലൂടെയാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ മേഖലയിൽ 110 കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. നേരത്തേ, മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി ആരോഗ്യ വകുപ്പിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു.

പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം 5 കിണറുകളിലെ വെള്ളം എടുത്ത് മലാപ്പറമ്പിലെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് ലഭിക്കാൻ 4 ദിവസം കൂടി കഴിയും. സാംപിൾ എടുത്തതുൾപ്പെടെ നാനൂറോളം കിണറുകളിൽ ഇതിനകം സൂപ്പർ ക്ലോറിനേഷൻ നടത്തി.

കോഴിക്കോട് ജില്ലയിൽ പത്തുപേർക്കാണ് ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്. കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേരാണ് വീടുകളിൽ ചികിത്സയിലുള്ളത്. ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടം അറിയാൻ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള ഡോ. എ.എൽ.സച്ചിൻ, ഡോ. നിഖിൽ മേനോൻ എന്നിവർ ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തി.

കോർപറേഷനും എൻഎച്ച്എമ്മും ഇന്നു രാവിലെ 10ന് കോട്ടാംപറമ്പിൽ തുടർ മെഡിക്കൽ ക്യാംപ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കാണപ്പെട്ടവർക്ക് മരുന്നു നൽകിയിരുന്നു. ഇവരോടും ഇന്നത്തെ ക്യാംപിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്

English Summary: One and half year old child detected with Shigella bacteria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com