ADVERTISEMENT

മഥുര ∙ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ കേസില്‍ ഇനി മഥുര അഡീഷനല്‍ ജില്ലാ, സെഷന്‍സ് ജഡ്ജി‌–1 വാദം കേള്‍ക്കും. കേസില്‍ വാദം കേള്‍ക്കാനും പ്രതികളെ റിമാന്‍ഡ് ചെയ്യാനും ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്നു ജില്ലാ, സെഷന്‍സ് ജഡ്ജി യശ്വന്ത് കുമാര്‍ മിശ്ര കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

എല്ലാ രേഖകളും റിമാന്‍ഡ് പേപ്പറുകളും അഡീഷനല്‍ ജില്ലാ, സെഷന്‍സ് ജഡ്ജി-1ന് അടിയന്തരമായി കൈമാറണമെന്നും ഉത്തരവിട്ടു. ഇതേ തുടര്‍ന്നാണ് ഇനി മുതല്‍ മഥുര അഡീഷനല്‍ ജില്ലാ, സെഷന്‍സ് ജഡ്ജി-1 വാദം കേള്‍ക്കുന്നത്. ഹത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഒക്‌ടോബര്‍ 5ന് പോകുമ്പോഴാണ് സിദ്ദിഖ് കാപ്പന്‍, അതിഖുര്‍ റഹ്മാന്‍, ആലം, മസൂദ് എന്നിവരെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

മഥുര പൊലീസ് ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിച്ച കേസ് പിന്നീട് യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിനു കൈമാറി. സുപ്രീംകോടതി റൂളിങ് പ്രകാരം ഇത്തരം കേസുകളില്‍ സെഷന്‍സ് കോടതികളാണ് വാദം കേള്‍ക്കേണ്ടതെന്ന് ജില്ലാ, സെഷന്‍സ് ജഡ്ജി യശ്വന്ത് കുമാര്‍ മിശ്ര വ്യക്തമാക്കിയിരുന്നു. അനധികൃതമായി തടവില്‍ വയ്ക്കുന്നതിന് ആര് ഉത്തരവാദിത്തം പറയുമെന്നും ജഡ്ജി ചോദിച്ചു.

English Summary: Siddque Kappan Case transferred to Additional District and Sessions Judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com