ലഹരിക്കേസ്: നടുവേദന; നടി രാഗിണി ദ്വിവേദി ആശുപത്രിയിൽ
Mail This Article
×
ബെംഗളൂരു∙ കന്നഡ സിനിമ ലഹരി ഇടപാടു കേസിൽ റിമാൻഡിലുള്ള നടി രാഗിണി ദ്വിവേദിയെ നടുവേദനയെ തുടർന്ന് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണ് എത്തിച്ചത്. നടുവേദനയ്ക്കു ജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 4ന് അറസ്റ്റിലായ നടിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
രാഗിണിക്കൊപ്പം അറസ്റ്റിലായ നടി സഞ്ജന ഗൽറാണിക്ക് കഴിഞ്ഞ 11ന് നടുവേദന ചികിത്സിക്കാൻ ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു.
English Summary: Actress Ragini Dwivedi shifted to Sanjay Gandhi Hospital
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.