ADVERTISEMENT

നാഗ്പുർ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന കാര്യം സിബിഐ പുറത്തുവിടണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സിബിഐ പുറത്തുവിടണം. മഹാരാഷ്ട്രയിലെ ജനങ്ങളും രാജ്യവും അതിനായി കാത്തിരിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

‘സിബിഐക്ക് കേസ് കൈമാറിയിട്ട് 5 – 6 മാസങ്ങൾ കഴിഞ്ഞു. അതിനാൽ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് എത്രയും വേഗം പുറത്തുവിടണം’ – അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ ജൂൺ 14നാണ് സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുംബൈ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്.

എന്നാൽ സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ കേസ് സിബിഐക്കു കൈമാറി ഓഗസ്റ്റ് 19ന് സുപ്രീം കോടതി ഉത്തരവിട്ടു. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കും മറ്റുമെതിരെ പട്ന പൊലീസിൽ പിതാവു നൽകിയ കേസിന്റെ അന്വേഷണമാണ് പിന്നീട് സിബിഐ ഏറ്റെടുത്തത്. ഒക്ടോബറിൽ ന്യൂഡൽഹിയിലെ എയിംസ് മെഡിക്കൽ ബോർഡും സുശാന്തിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നിരുന്നു. 

English Summary: 'CBI should tell if Sushant's death was murder or suicide'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com