ADVERTISEMENT

പത്തനംതിട്ട∙ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ രേഷ്മ മറിയം റോയിയെ നിശ്ചയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ. 11-ാം വാർഡിൽ നിന്നാണ് രേഷ്മ മത്സരിച്ചത്.

കഴിഞ്ഞ മൂന്ന് ടേമുകളിൽ കോൺഗ്രസ് വിജയിച്ച വാർഡിൽ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവച്ചത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മയാകും.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് തലേന്നാണ് രേഷ്മയ്ക്ക് 21 വയസ്സ് പൂർത്തിയായത്. അരുവാപ്പുലം പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ 11–ാം വാർഡിൽ (ഊട്ടുപാറ) നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രേഷ്മയുടെ വിജയം. 

English Summary : Reshma Mariam Roy to become Panchayat President of Aruvappulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com