ഇന്ത്യയിൽ ടിബറ്റൻ തിരഞ്ഞെടുപ്പ് ആവേശം; ചുവരെഴുത്തിൽ നിറയുന്നു ചൈനാവൈരം
Mail This Article
ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് അകത്ത് മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ആവേശം. ടിബറ്റന്‍ പ്രവാസി ഭരണകൂടത്തിന്റെ തലവനെ തിരഞ്ഞെടുക്കാനുള്ള പ്രചാരണ ചൂടിലാണു ഡല്‍ഹി. യമുനാനദിയുടെ തീരത്തുള്ള മജ്നു കാ തിലയിലെത്തിയാല് മറ്റൊരു ‘രാജ്യത്തേക്കു’ പ്രവേശിക്കുകയായി.
60 വര്‍ഷം മുന്‍പു ദലൈലാമയ്ക്കൊപ്പം അഭയം തേടിയെത്തിയ ടിബറ്റന്‍ വംശജരുടെ പ്രധാന ക്യാംപ് ആണിത്. ഇവിടെയാകെ തിരഞ്ഞെടുപ്പ് ആവേശമാണ്. പ്രധാനമന്ത്രിക്ക് തുല്യമായ സിക്കിയോങിനെയും പാര്‍ലമെന്റ് അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള ആദ്യറൗണ്ട് വോട്ടെടുപ്പ് ജനുവരി മൂന്നിനാണ്. 12 രാജ്യങ്ങളിലായി ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് വോട്ടവകാശമുണ്ട്. അതില്‍ 80,000 പേര് ഇന്ത്യയിലാണ്.
80 കോടിയലധികം വോട്ടര്‍മാരുള്ള ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മറ്റൊരു കൗതുകമാകുന്നു ഇത്. ഈ ജനതയ്ക്കാകെ ചൈനയ്ക്കെതിരെ രോഷമുണ്ട്. ചുവരെഴുത്തുകള്‍ അതിന് സാക്ഷ്യം. സിക്കിയോങ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന ഗ്യാരി ഡോള്മയ്ക്കു പിന്തുണയേറുന്നതിലുമുണ്ട് ചൈനാ വൈരം. പേരിനൊപ്പം അഭയാര്‍ഥികള്‍ എന്ന വിശേഷണം ഇല്ലാതാകുന്ന ദിവസമാണ് ഇവരുടെ സ്വപ്നം. ഇന്ത്യ തന്നെയാണ് ആ പ്രതീക്ഷയ്ക്കുള്ള ശക്തിയെന്നും ഇവർ പറയുന്നു.
English Summary: Sikyong 2021: Preliminary round results