പാലക്കാട് മുതിര്‍ന്ന ബിജെപി അംഗം പേര് മാറി എല്‍ഡിഎഫിന് വോട്ട് ചെയ്തു; വന്‍ ബഹളം
Mail This Article
പാലക്കാട്∙ ബിജെപി ഭൂരിപക്ഷം നേടിയ പാലക്കാട് നഗസഭയില്‍ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടുചെയ്തതിനെ തുടര്‍ന്ന് നഗരസഭയില്‍ വന്‍ ബഹളം.
തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദ്ദേശമനുസരിച്ച് മാറിയ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു. ബിജെപി നഗരസഭാധ്യക്ഷ സ്ഥാനാര്‍ഥി പ്രിയക്ക് വോട്ടുചെയ്യുന്നതിന് പകരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉഷയുടെ പേര് ഏഴുതി ബിജെപി കൗണ്‍സിലര്‍ എന്‍.നടേശന്‍ ബാലറ്റ് പെട്ടിയിലിട്ടു.
അബദ്ധം പറ്റിയെന്നു പറഞ്ഞ് പെട്ടെന്ന് ബാലറ്റ് തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ടുചെയ്യുന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തിന് തുടക്കമിട്ടത്. വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വരണാധികാരികെളെ സമീപിച്ചു. അതിനെതിരെ ബിജെപിക്കാരുമെത്തി. വോട്ടുറദ്ദാക്കാനുളള തീരുമാനത്തിനെതിരെ ബിജെപിക്കാര്‍ ബഹളം തുടരുന്നു.
English Summary: Ruckus at Palakkad Municipality on BJP vote