പന്തളത്ത് തര്‍ക്കപരിഹാരം; സുശീല സന്തോഷ് നഗരസഭാധ്യക്ഷയാകും
Mail This Article
പത്തനംതിട്ട∙ ഭരണം കിട്ടിയിട്ടും ചെയര്‍മാനെ കണ്ടെത്താനാകാതിരുന്ന പന്തളത്ത് ബിജെപി അംഗം സുശീല സന്തോഷ് നഗരസഭാധ്യക്ഷയാകും. അവസാന മണിക്കൂറിലും അധ്യക്ഷ പദത്തിന് ഒന്നിലധികം പേർ അവകാശവാദമുന്നയിച്ച്, ഉറച്ച നിലപാടിൽ നിന്നതാണ് പാർട്ടിയിൽ പ്രതിസന്ധിയായത്.
തർക്കം പരിഹരിക്കാനായി നേതാക്കളും കൗൺസിലർമാരും വിളിച്ച യോഗത്തിൽ ബിജെപി അംഗം സുശീല സന്തോഷ് ചെയർപേഴ്സൺ ആകുമെന്ന് തീരുമാനമായി. യു. രമ്യയാണ് വൈസ് ചെയർപേഴ്സൺ. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻസിപ്പാലിറ്റികളിൽ പന്തളത്തും പാലക്കാട്ടും മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. എൽഡിഎഫിൽ നിന്നാണ് ബിജെപി പന്തളം നഗരസഭ പിടിച്ചെടുത്തത്. 33 ഡിവിഷനുകളിൽ 18 ഇടത്ത് വിജയം നേടിയാണ് പന്തളത്ത് എൻഡിഎ ഭരണം നേടിയത്. 2015-ൽ ഏഴ് സീറ്റുകളിൽ മാത്രമായിരുന്നു എൻഡിഎയുടെ വിജയം.
English Summary: Susheela Santhosh to be chairperson in Pandalam Municipality