ഇലഞ്ഞി പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയിൽ കോൺഗ്രസ് പ്രസിഡന്റ്
Mail This Article
×
കൂത്താട്ടുകുളം∙ എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസിലെ അന്നമ്മ ആൻഡ്രൂസ് പ്രസിഡന്റായി. അന്നമ്മ ആൻഡ്രൂസിന് എട്ടും കേരള കോൺഗ്രസിലെ (ജോസഫ്) പ്രീതി അനിലിന് നാലും വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് (4), കേരള കോൺഗ്രസ് -ജേക്കബ് (1), സിപിഎം (1), സിപിഐ (1), കേരള കോൺഗ്രസ് എം (1) പാർട്ടികൾ ഈ നീക്കത്തിൽ ഒരുമിച്ചു. ബിജെപിയുടെ ഏക അംഗം അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
എൽഡിഎഫ് പിന്തുണ നിരുപാധികം ആണെന്നും ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഷേർലി ജോയിയെ അവർ പിന്തുണയ്ക്കുമെന്നും കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു. പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് കോൺഗ്രസും കേരള കോൺഗ്രസും നേരത്തെ ധാരണയിലെത്തിയിരുന്നെങ്കിലും ആദ്യം ഊഴം ആർക്ക് എന്ന കാര്യത്തിൽ തർക്കം ഉടലെടുത്തു. ആദ്യ ഊഴം രണ്ടര വർഷം എന്നത് രണ്ടു വർഷമായി കുറച്ച് കേരള കോൺഗ്രസിന് നൽകാൻ ഇന്നലെ രാത്രി ഡിസിസി തലത്തിൽ ധാരണയിലെത്തിയിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ പ്രീതി അനിലിനും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷേർലി ജോയിക്കും വോട്ട് ചെയ്യാൻ ആയിരുന്നു കോൺഗ്രസ് വിപ്പ്.
English Summary: Congress wins Elanji Panchayath with support of LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.