ADVERTISEMENT

മുംബൈ ∙ വഞ്ചനക്കുറ്റത്തിനും വ്യാജരേഖ ചമയ്ക്കലിനും മുംൈബ പൊലീസ് അറസ്റ്റ് ചെയ്ത പ്രശസ്ത കാർ ഡിസൈനർ ദിലീപ് ഛബ്രിയ ഒട്ടേറെ ധനകാര്യസ്ഥാപനങ്ങളെ കബളിപ്പിച്ചെന്ന് അന്വേഷണസംഘം. വ്യാജരേഖ ചമച്ചു വാഹനവായ്പകൾ സംഘടിപ്പിച്ചെന്നും അതു തിരിച്ചടയ്ക്കാതെ വൻതോതിൽ പണം തട്ടിയെന്നുമാണ് ആരോപണം.

ഡിസി അവന്തി എന്ന സ്പോർട്സ് കാർ രൂപകൽപനയിലൂടെ രാജ്യാന്തര പ്രശസ്തനാണു ഛബ്രിയ. ഒരു അവന്തി കാർ ഗതാഗത നിയമം ലംഘച്ചതിനു പിഴ ഇൗടാക്കിയ വേളയിലാണ് ചെന്നൈയിലും ഹരിയാനയിലും റജിസ്ട്രേഷൻ നടത്തിയതു  ശ്രദ്ധയിൽപ്പെട്ടത്. തുടർന്നുള്ള അന്വേഷണത്തിൽ, ഒരേ കാറിനു പല വായ്പകൾ നേടാനാണിതെന്നു വ്യക്തമായി.

അവന്തി കാറുകളുടെ േപരിൽ ദിലീപ് ഛബ്രിയ (ഡിസി) ഡിസൈൻ കമ്പനി സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ നിന്നു വൻതുക വായ്പയെടുത്ത ശേഷം അതേ കാർ വിൽപന നടത്തുകയും വായ്പ തിരിച്ചടയ്ക്കാതിരിക്കുകയുമാണു ചെയ്തിരുന്നത്. ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസ് അടക്കമുള്ളവയെ ഇങ്ങനെ വഞ്ചിച്ചു.
ഇന്ത്യയിലും വിദേശത്തുമായി ഇതുവരെ 120 ഡിസി അവന്തി കാറുകൾ വിറ്റതിൽ 90 എണ്ണം ഉപയോഗിച്ച് വായ്പ നേടിയെന്ന് അന്വേഷണസംഘം പറയുന്നു.

40 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നെന്നാണു നിഗമനം. ബോളിവുഡ് നടി അടക്കമുള്ളവർ  പരാതി നൽകിയെന്നു പൊലീസ് അറിയിച്ചെങ്കിലും ആരാണിതെന്നു വെളിപ്പെടുത്തിയില്ല. ഇന്ത്യയിലെ ആദ്യ സ്പോർട്സ് കാറാണ് അവന്തി. ഒട്ടേറെ സിനിമാ താരങ്ങളും വൻകിട ബിസിനസുകാരും ഡിസി ഡിസൈൻ കമ്പനിയുടെ ഉപയോക്താക്കളാണ്.

Content Highlights: Dilip Chhabria, DC Avanti, Dilip Chhabria Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com