ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന സമുദ്രാന്തര്‍ ഡ്രോണുകള്‍ വിന്യസിച്ചെന്ന് റിപ്പോര്‍ട്ട്
Mail This Article
ന്യൂജഴ്‌സി ∙ ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ ചൈന സീ വിങ് ഗ്ലൈഡര്‍ എന്നറിയപ്പെടുന്ന സമുദ്രാന്തര്‍ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്നു പ്രതിരോധ വിദഗ്ധനായ എച്ച്.ഐ.സുട്ടണ്‍. മാസങ്ങളോളം പ്രവര്‍ത്തിച്ച് നാവിക രഹസ്യങ്ങള്‍ ചോര്‍ത്തിെയടുക്കാന്‍ കഴിയുന്ന സീ ഗ്ലൈഡറുകളാണിതെന്നു ഫോബ്‌സ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
2019 ഡിസംബറില്‍ വിന്യസിച്ച് 3,400 നിരീക്ഷണങ്ങള്‍ക്കുശേഷം ഫെബ്രുവരിയില്‍ തിരിച്ചെടുത്ത അണ്‍ക്രൂഡ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ (യുയുവി) ആണു വീണ്ടും കളത്തിലിറക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 14 എണ്ണമാണ് വിന്യസിച്ചിട്ടുള്ളത്. ദീര്‍ഘകാല നീക്കങ്ങള്‍ക്കു വേണ്ടിയാണ് ഇവയെ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: China deploying underwater drones in Indian Ocean