ADVERTISEMENT

പത്തനംതിട്ട∙ റാന്നിയിലെ എൽഡിഎഫ്–ബിജെപി സഖ്യം കരാർ അടിസ്ഥാനത്തിൽ. കേരള കോൺഗ്രസ് (എം) പാർട്ടി പരിപാടിയിൽ അല്ലാതെ എൽഡിഎഫിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചാർലി പി.കോശി ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പിന് ഉറപ്പു നൽകിയിരുന്നു.

ഇതിനായി 100 രൂപ പത്രത്തിൽ കരാർ ഒപ്പിട്ടു നൽകിയ ശേഷമാണ് ബിജെപിയുടെ 2 അംഗങ്ങൾ എൽഡിഎഫിലെ ചാർലി പി.കോശിയെ പിന്തുണച്ചത്. ഇതിന് സിപിഎം രഹസ്യ പിന്തുണയും നൽകിയിരുന്നു. സംഭവം വിവാദമായതോടെ ചാർലി പി. കോശിയോട് രാജി വയ്ക്കാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ രാജി വയ്ക്കാൻ തയാറല്ലെന്ന് അറിയിച്ചു.

തുടർന്ന് എൽഡിഎഫിൽ നിന്നു പുറത്താക്കിയതായി പ്രസ്താവന ഇറക്കി. എന്നാൽ ഇവർക്കെതിരെ നടപടി എടുക്കാൻ കേരള കോൺഗ്രസ് (എം) നേതൃത്വം തയാറല്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി കേരള കോൺഗ്രസിന് വിട്ടു നൽകാമെന്ന് ജോസ് കെ.മാണിക്ക് സിപിഎം നേരത്തെ ഉറപ്പ് നൽകിയിരുന്നു. അതിന്റെ മുന്നോടിയായി ഇവർ വഴി ബിജെപിയുമായി മുൻകൂട്ടി ധാരണ ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Content Highlight: LDF-BJP alliance in Ranni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com