ADVERTISEMENT

ഇസ്‌ലാമാബാദ്∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബ കമാൻഡറുമായ സാക്കി ഉർ റഹ്മാൻ ലഖ്‌വി പാക്കിസ്ഥാനിൽ അറസ്റ്റിൽ. ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനാണ് ഭീകരവിരുദ്ധ വകുപ്പ് (സിടിഡി) ലഖ്‌വിയെ ശനിയാഴ്ച അറസ്റ്റ് ചെയ്ത്. 

എവിടെവച്ചായിരുന്നു അറസ്റ്റെന്ന കാര്യം സിടിഡി വ്യക്തമാക്കിയിട്ടില്ല. ലാഹോറിൽനിന്നാണ് ലഖ്‌വി പിടിയിലായതെന്നാണ് സൂചന. ഡിസ്പെൻസറി നടത്തിവന്നിരുന്ന ലഖ്‌വി ഇതുവഴി ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിച്ചെന്നാണ് കേസെന്ന് സിടിഡി അധികൃതർ വ്യക്തമാക്കി. 

മുംബൈ ഭീകരാക്രമണത്തിനുശേഷം യുഎന്‍ സമിതി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഖ്‌വി 2015 മുതല്‍ ജാമ്യത്തിലായിരുന്നു. ലഖ്‌വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാക്കിസ്ഥാന്‍ രൂപ നല്‍കാന്‍ പാക്കിസ്ഥാന് യുഎന്‍ രക്ഷാകൗണ്‍സിൽ കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. 

English Summary: Mumbai attack mastermind, LeT operations commander Lakhvi arrested in Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com