ADVERTISEMENT

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിലെ വിവാദഭൂമി സർക്കാർ നൽകിയാലേ സ്വീകരിക്കൂവെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും. നിയമപരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണത്. വസന്ത എന്ന സ്ത്രീയുടെ പേരിലല്ല പട്ടയം. സുകുമാരൻ നായർ, വിമല, കമലാക്ഷി എന്നീ മൂന്നു പേരുടെ പേരിലാണു പട്ടയമെന്നാണു വിവരാവകാശ രേഖയിൽ പറയുന്നതെന്നും കുട്ടികൾ പറഞ്ഞു.

‘പട്ടയമില്ലാത്ത ഭൂമി വിൽക്കുന്നതെങ്ങനെ? നിയമ നടപടികളുമായി മുന്നോട്ടു പോകും. സർക്കാരിനു മാത്രമേ പട്ടയം നൽകാൻ അവകാശമുള്ളൂ.  ബോബി ചേമ്മണൂരിന്റെ നല്ല മനസിന് നന്ദി. വസന്തയിൽ നിന്നു പണം കൊടുത്തു വാങ്ങിയ ഭൂമി വേണ്ട. പരാതിക്കാരി വസന്ത ബോബിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാം. അയൽവാസിയയായ വസന്തയ്ക്ക് ഇൗ ഭൂമിയിൽ അവകാശമില്ല. നിയമപരമായി സർക്കാരിൽ നിന്ന് ഭൂമി കിട്ടാൻ അവകാശമുണ്ട്. ഭൂമി വസന്തയുടെ പേരിലെന്നുള്ളതിന് തെളിവില്ല. വസന്തയിൽ നിന്നു വാങ്ങിയ ഭൂരേഖ അവർക്കു തന്നെ തിരിച്ചു നൽകണം. വസന്തയ്ക്കു നൽകിയ പണം തിരികെ വാങ്ങി പാവങ്ങൾക്ക് കൊടുക്കണം.’– കുട്ടികൾ ബോബിയോടു പറഞ്ഞു. 

അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഭൂമി സ്വന്തമാക്കാൻ കുട്ടികളെ സഹായിക്കുമെന്ന് ഇവരെ സന്ദർശിച്ച ബോബി പറഞ്ഞു. വസന്ത നൽകിയ പട്ടയ രേഖകൾ താനും വക്കീലും പരിശോധിച്ചിരുന്നു. അങ്ങനെയാണ് പണം കൊടുത്തു വാങ്ങാൻ തീരുമാനിച്ചത്. ഇനി അവർ പറ്റിച്ചതാണെങ്കിൽ അവർക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. കുട്ടികൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും താൻ ഒപ്പമുണ്ടാകുമെന്നും ബോബി വ്യക്തമാക്കി. 

English Summary : Neyyattinkara Rajan's children response to Boby Chemmannur's offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com