കേരളം കണ്ണീരണിഞ്ഞപ്പോഴും കുലുങ്ങാതെ നിന്നു; ഇന്ന് മുദ്രപത്രം ഒപ്പിട്ട് നൽകി വസന്ത
Mail This Article
തിരുവനന്തപുരം ∙ കേരളം മുഴുവൻ ആ കുട്ടികള്‍ക്കായി കണ്ണീരണിഞ്ഞ് നിന്നപ്പോഴും തന്‍റെ നിലപാടിൽ ഉറച്ചുനിന്ന ആളാണു വസന്ത. ലക്ഷംവീട് കോളനിയിൽ രാജനും കുടുംബവും ഒന്നര വർഷമായി താമസിക്കുന്ന ഭൂമി തന്റേതാണെന്നു സമീപവാസി വസന്ത ഒരു വർഷം മുൻപാണു നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ ഹർജി നൽകിയിത്.
പിന്നാലെ നടന്ന പ്രശ്നങ്ങൾ ഒടുവിൽ രണ്ടു ജീവനെടുത്തു. അപ്പോഴും നിലപാട് മയപ്പെടുത്താത്ത പ്രതികരണമായിരുന്നു വസന്ത നടത്തിയത്. ഇതിനൊക്കെ പിന്നാലെ ആ ഭൂമി ഇപ്പോള്‍ വ‌്യവസായി ബോബി ചെമ്മണൂരിന് കൈമാറിയിരിക്കുകയാണ് അവർ. മുദ്രപത്രം ഒപ്പിട്ട് നൽകുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.
അന്നു വസന്തയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഇന്നു പണം വാങ്ങിയാണെങ്കിലും സ്ഥലം വിട്ടുനല്‍കിയതിനു സമൂഹമാധ്യമങ്ങളില്‍ അവര്‍ക്ക് പിന്തുണയും ഉയരുന്നുണ്ട്. തര്‍ക്കത്തിലുള്ള ഭൂമി ഇവര്‍ എങ്ങനെ കൈമാറുമെന്നതടക്കം സംശയങ്ങള്‍ ഉയര്‍ത്തി നിരവധിപേര്‍ രംഗത്തെത്തി. കേസ് പിന്‍വലിച്ചോ എന്നും ചിലര്‍ ചോദിക്കുന്നു.
വിലയ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നും വസന്ത അവകാശപ്പെട്ടിരുന്നു. എന്നാൽ, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരിൽ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഭൂമി വീണ്ടെടുക്കാനുള്ള നിയമവഴി മാത്രമാണു സ്വീകരിച്ചത്. വസ്തു വിട്ടുകൊടുക്കാൻ മക്കൾ പറയുന്നു. തൽക്കാലം വിട്ടുകൊടുക്കില്ല. നിയമത്തിനു മുന്നിൽ മുട്ടുകുത്തിച്ച ശേഷം അതേക്കുറിച്ച് ആലോചിക്കാം എന്നുമാണു വസന്ത പറഞ്ഞിരുന്നത്.
Content Highlights: Neyyattinkara Self Immolation, Vasantha, Boby Chemmanur