ADVERTISEMENT

ചണ്ഡിഗഢ്∙ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിനെ വധിക്കുന്നവർക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് പോസ്റ്റർ. മൊഹാലിയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ പതിപ്പിച്ച അജ്ഞാതനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒപ്പം നൽകിയ ഇ–മെയിൽ വിലാസം ട്രാക് ചെയ്തും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. 

മൊഹാലിയിൽ ഡിസംബർ 30ന് സന്ദർശനം നടത്താന്‍ അമരീന്ദർ സിങ്ങിന് ആലോചനയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആദ്യമായല്ല അദ്ദേഹത്തിനെതിരെ ഭീഷണികളെത്തുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററുകളിൽ ഡിസംബർ 14ന് കരി ഓയിൽ ഒഴിച്ചതില്‍ പൊലീസ് കേസ് എടുത്തിരുന്നു. കർഷകസമരം നടക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെയും എഎപിക്കെതിരെയും രൂക്ഷ വിമർശനങ്ങളുമായി അമരീന്ദർ സിംങ് രംഗത്തെത്തിയിരുന്നു. 

English Summary: Kill CM Amarinder, earn Rs 10 lakh: Punjab police probes poster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com