ADVERTISEMENT

ചെന്നൈ ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്. പിതാവിന്റെ സ്വാധീനത്താൽ നേതൃസ്ഥാനത്തെത്തിയ ഒരാൾക്ക് എങ്ങനെ സംസ്ഥാന നേതൃത്വത്തിൽ കഠിനാധ്വാനം വഴി എത്താമെന്ന കാര്യം മനസ്സിലാകില്ലെന്ന് തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ.മഹേന്ദ്രൻ പ്രതികരിച്ചു.

തമിഴ്നാട് കോൺഗ്രസിൽ ജംബോ കമ്മിറ്റികളെ തിരഞ്ഞെടുത്തതിനെതിരെ പാർട്ടി എംപി കൂടിയായ കാർത്തി രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നായിരുന്നു കാർത്തിയുടെ പ്രതികരണം. ഇതാണ് മഹേന്ദ്രനെ പ്രകോപിപ്പിച്ചത്. ശനിയാഴ്ചയാണ് കെ.മഹേന്ദ്രനുൾപ്പെടെ 57 പേരെ ജനറൽ സെക്രട്ടറിമാരായി പ്രഖ്യാപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണു പാർട്ടിയുടെ നീക്കം. കഠിനാധ്വാനം ചെയ്യുന്ന നിരവധി യൂത്ത് കോൺഗ്രസ്, എൻഎസ്‍യുഐ, മഹിള കോൺഗ്രസ്, എസ്‍സി വിഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയിലെത്തിയിട്ടുണ്ട്. അതൊന്നും അവരുടെ പിതാവ് കാരണമല്ലെന്നും മഹേന്ദ്രൻ പറഞ്ഞു. കാർത്തിയുടെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു മഹേന്ദ്രന്റെ പ്രതികരണം.

English Summary: Hard Work Put Me In Office, Not Dad: Tamil Nadu Congress Leader To Karti Chidambaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com